photo

നെടുമങ്ങാട്: അരുവിക്കര ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ കുതിരകുളം മിത്രംകോണം തടത്തരികത്ത് പുത്തൻവീട്ടിൽ ജി.ഗോകുൽ (21) മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ഫയർഫോഴ്‌സ്‌ ഏറെനേരത്തെ തെരച്ചിലിലാണ് മൃതദേഹം കയത്തിൽ കണ്ടെത്തിയത്.

കുളിക്കുന്നതിനിടെ ഗോകുലിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ ബഹളം വയ്ക്കുകയായിരുന്നു. നാലു കിലോമീറ്റർ അകലെ താമസിക്കുന്ന ഗോകുൽ കൂട്ടുകാർക്കൊപ്പം ഇടയ്ക്കിടെ ഇവിടെ വന്ന് കുളിക്കാറുണ്ട്.

പ്ലസ്‌ ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.അച്ഛൻ ഗോപാലകൃഷ്ണൻ മേനംകുളത്ത് സെക്യുരിറ്റി ഗാർഡാണ്‌. അമ്മ: ഷീജ. സഹോദരൻ: അഖിൽ. അരുവിക്കര പൊലീസ് കേസെടുത്തു.