തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നഗരത്തിൽ ലോക് ഡൗൺ 28ന് അർദ്ധരാത്രിവരെ നീട്ടിയതായി കളക്ടർ ഡോ. നവജ്യോത് ഖോസ ഇന്നലെ ഉത്തരവിറക്കി. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടില്ലാത്ത നഗരസഭയിലെ വാർഡുകളിൽ ലോക്ക് ഡൗൺ നിലവിലെ രീതിയിലും ക്രിട്ടിക്കൽ സോണുകളിൽ അതനുസരിച്ചുള്ള നിയന്ത്രണങ്ങളും ഉണ്ടാകും. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക എന്നീ വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കാവുന്നതാണ്. ഏജീസ് ഒാഫീസിൽ 30 ശതമാനം ജീവനക്കാർക്ക് ഹാജരാകാം. കിൻഫ്രയിൽ മരുന്നുനിർമ്മാണം, ഭക്ഷ്യസംസ്കരണം തുടങ്ങിയ നിർമ്മാണയൂണിറ്റുകൾക്ക് പ്രവർത്തിക്കാം. നിർമ്മാണസൈറ്റുകളിൽ അതിനകത്തുനിന്ന് തുടർന്നുകൊണ്ട് പണിയെടുക്കാം. പുറത്തേക്ക് കടക്കാൻ അനുവാദമുണ്ടായിരിക്കില്ല.

പ്രവർത്തിക്കാവുന്നത്

ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ, ജനകീയ ഹോട്ടലിൽ നിന്ന് ഡോർഡെലിവറി, ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തനം, മാദ്ധ്യമസ്ഥാപനങ്ങൾ, ഡാറ്റസെന്റർ, ടെലികോം ഓപ്പറേറ്റർമാർ,പത്രവിതരണം, ടാക്സികൾ, ആട്ടോ റിക്ഷകൾ, ടെക്ക്‌നോപാർക്കിലെ ഐ.ടി വിഭാഗം, കൃഷി, ഹോർട്ടികൾച്ചർ, ഡെയറി, പൗൾട്ടറി, വെറ്ററിനറി, അനിമൽ ഹസ്ബന്ററി, ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിർമാണ പ്രവർത്തനങ്ങൾ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആർ.ഡി.ഒ ഓഫീസ്, താലൂക്ക്, വില്ലേജ് ഓഫീസുകൾ, പൊലീസ്, ഹോം ഗാർഡ്, ഫയർഫോഴ്സ്, ജയിൽ വകുപ്പ്, ട്രെഷറി, ജല, വൈദ്യുതി വകുപ്പുകൾ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗവ. പ്രസ്

പാടില്ല

മുൻനിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾ, പൊതുഗതാഗതം,പൊതു/സ്വകാര്യ ഓഫീസുകൾ പലചരക്ക് സാധനങ്ങൾ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങൾ

നൈറ്റ് കർഫ്യു

രാത്രി 9 മുതൽ പുലർച്ചെ 5വരെ

കടകളുടെ പ്രവർത്തന സമയം

പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 6 വരെയും (ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ സ്‌റ്റോക്ക് എടുക്കാം)