നെടുങ്കണ്ടം : എക്സൈസ് സംഘത്തെ വെട്ടിച്ച് വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി.രാമക്കൽമേട് ബംഗ്ലാദേശ് കോളനിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം സ്വദേശികളായ നാല്
യുവാക്കൾ രാമക്കൽമേട്ടിൽ കഞ്ചാവ് ശേഖരിയ്ക്കുന്നതിനായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഉടുമ്പൻചോല എക്സൈസ്സർക്കിളും ഇടുക്കി ഇന്റലിജൻസ് ബ്യൂറോയും സംയുക്ത പരിശോധന നടത്തിയത്.എക്സൈസ് പരിശോധനയ്ക്കായി വാഹനം നിർത്താൻ ആവശ്യപെട്ടെങ്കിലുംനിർത്താതെ അതിവേഗതയിൽ ഓടിച്ച് പോവുകയായിരുന്നു. എക്സൈസ് സംഘം
പിൻതുടർന്നെങ്കിലും ബംഗ്ലാദേശ് കോളനിയ്ക്ക് സമീപം തമിഴ്നാട്അതിർത്തിയിൽ വാഹനം ഉപേക്ഷിച്ച് ഇവർ തമിഴ്നാട് വനമേഖലയിലേയ്ക്ക്കടന്നു. പരിശോധനയിൽ 2.2 കിലോ കഞ്ചാവ് കണ്ടെത്തി. അപകടകരമായ വേഗതയിൽ വന്ന വാഹനത്തിനു മുമ്പിൽ നിന്നുംപ്രദേശവാസികൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. നാട്ടുകാരുടെ സഹായത്തോടെഎക്സൈസ് അതിർത്തി മേഖലയിൽ പരിശോധന നടത്തിയെങ്കിലും യുവാക്കളെ കണ്ടത്താനായില്ല. തമിഴ്നാട്ടിൽ നിന്നുമാണ് ഇവർ കഞ്ചാവ്എത്തിച്ചതെന്ന് കരുതുന്നു. യുവാക്കൾ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഒരാളുടെ മൊബൈൽ ഫോൺ വാഹനത്തിൽ നിന്നുംകണ്ടെത്തിയിട്ടുണ്ട്. കൊല്ലം കല്ലുവാതിൽക്കൽ ആസിയാ മൻസിലിൽമുഹമ്മദ് ഷാൻ (29) എന്നയാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.. ഇയാളുടെ വിവിധ രേഖകൾ വാഹനത്തിൽ നിന്നും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽകേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാറിന്റെനേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ്ഓഫീസർ പ്രമോദ് എം.പി, പ്രിവന്റീവ് ഓഫീസർമാരായ ബാലൻ.കെ. ആർ,രാജൻ. കെ എൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ് ,അനൂപ്.കെ.എസ് , നൗഷാദ്.എം, സന്തോഷ് തോമസ്, എന്നിവർ പങ്കെടുത്തു.