നെയ്യാറ്റിൻകര:കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99 ശതമാനം മാർക്കോടെ അഞ്ചാം റാങ്ക് നേടിയ വിജയിച്ച രഞ്ജിത്തിന്റെ മകൾ ഭവ്യയ്ക്ക് വനിതകൾ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു.വി.അശ്വതി, എസ്.ശ്യാമള,കെ.പി.ദീപ,വി.സജിതകുമാരി,ബാരിഷ,രാധിക,സുമ,പ്രിയ എന്നിവർ നേതൃത്വം നൽകി.ഡിപ്പോയിലെ ജീവനക്കാരായ സിന്ധു,സനൽ,ബൈജു,സുഗുണൻ,പ്രശാന്ത്,വിഷ്ണു എന്നിവരുടെ മക്കളെയും വനിതകളുടെ നേതൃത്വത്തിൽ അനുമോദിച്ചു.