പാലോട്:നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ,മണലയം എന്നിവിടങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ്,ആരോഗ്യ വകുപ്പ് എന്നീ അധികാരികളുടെ നേതൃത്ത്വത്തിൽ പരിശോധന കർശനമാക്കി.കള്ളിപ്പാറ സ്വദേശിനിക്ക് സ്വകാര്യ ആശുപത്രിയിലെ ചികിൽസാ സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായതെന്ന് പറയപ്പെടുന്നു.നന്ദിയോട് പഞ്ചായത്തിലെ വെമ്പ് ,മണലയം, കുറുപുഴ, ആലുങ്കുഴി, കള്ളിപ്പാറ, നന്ദിയോട്, പ്ലാവറ ഭാഗങ്ങളിലുള്ളവർ കർശനമായും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവു പാലം,ചല്ലിമുക്ക്,കൊച്ചു കരിക്കകം ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്.ഇതിനെത്തുടർന്ന് കൊച്ചു കരിക്കകം,ചിപ്പൻ ചിറ,ഇലവു പാലം,കൊല്ലായിൽ,മടത്തറ,വേങ്കൊല്ല എന്നിവിടങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.