കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രങ്ങളിലും മറ്റു അനുബന്ധ സ്ഥലങ്ങളിലും ബലിതർപ്പണത്തിന് സർക്കാർ വിലക്കുള്ളതിനാൽ വിശ്വാസികൾ വീടുകളിലാണ് ബലിയർപ്പിച്ചത്. പിതൃപരമ്പരയുടെ മോക്ഷപ്രാപ്‌തിക്കായി ബലിതർപ്പണത്തിന് ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഒഴിഞ്ഞുകിടക്കുന്നു.പതിവ് പൂജകൾ മാത്രമാണ് ക്ഷേത്രത്തിൽ നടന്നത്.