തിരുവനന്തപുരം: വേണ്ടത്ര മുന്നൊരുക്കമില്ലാതെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, തദ്ദേശസ്വയഭരണ എൻജിനിയറിംഗ് എന്നീ അഞ്ചുവകുപ്പുകളേയും മുൻസിപ്പൽ കോമൺസർവീസിനേയും സംയോജിപ്പിച്ച് ഒറ്റ വകുപ്പാക്കിമാറ്റിയ നടപടി പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനും മാത്രമേ വഴിതെളിക്കുകയുള്ളുവെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ പറഞ്ഞു. ചർച്ചകളോ വ്യക്തമായ നിർദ്ദേശങ്ങളോ സ്‌പെഷ്യൽ റൂൾ രൂപീകരണമോ നടത്താതെ ആരുടേയോ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള ഈ ഏകീകരണ ഉത്തരവ് സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തിനാണ് ഈ വകുപ്പുകളുടെ സംയോജനമെന്ന് വിശദീകരിക്കാനോ ഇതിന്റെ പ്രയോജനം എന്താണെന്ന് ബോദ്ധ്യപ്പെടുത്താനോ സർക്കാരിനായിട്ടില്ല.

സംയോജിപ്പിച്ചാൽ കേന്ദ്രഫണ്ടുകൾ കൃത്യമായി നേടിയെടുക്കാൻ കഴിയാതെവരും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഏകീകരണം തടസം സൃഷ്ടിക്കുമെന്നും ജോസഫ് പറഞ്ഞു.