ചിറയിൻകീഴ്:രാജീവ്ഗാന്ധി കൾചറൽ ഫോറത്തിന്റെ മികവ് 2020 പരിപാടിയുടെ ഭാഗമായി അഴൂർ പഞ്ചായത്തിലെ ഗാന്ധി സ്മാരകം പത്താം വാർഡിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.അനുമോദന യോഗം കൾചറൽ ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി-ഒ.ബി.സി ബ്ലോക്ക് ചെയർമാൻ എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വി.കെ.ശശിധരൻ,ജി.സുരേന്ദ്രൻ, എസ്.വസന്തകുമാരി,കെ.ഓമന,എസ്.ജി.അനിൽകുമാർ,എസ്.മധു,അനു.വി.നാഥ്,യാസിർ യഹിയ,എം.മനോജ്,എ.നാസർ എന്നിവർ സംസാരിച്ചു.