തിരുവനന്തപുരം: വാണിജ്യാവശ്യങ്ങൾക്കും മറ്റുമായി സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്ത ശേഷം പാട്ടത്തുക നൽകാത്തവരുടെ ഭൂമി തിരിച്ചുപിടിക്കാനുളള നടപടി റവന്യൂ വകുപ്പ് ഊർജ്ജിതമാക്കി.
സ്വാതന്ത്ര്യത്തിന് മുമ്പ് പാട്ടമായും അല്ലാതെയും സർക്കാരിന്റെയും, വ്യക്തികളുടെയും ഭൂമി
കൈവശം വച്ച വിദേശ കമ്പനികൾ കൈമാറിയ ലക്ഷക്കണക്കിന് ഏക്കർ തോട്ടം ഭൂമി തിരിച്ചുപിടിക്കുന്നത് വിവാദമായിരിക്കെയാണിത് സർക്കാർ കണക്ക് പ്രകാരം 1155 കോടിയാണ് പാട്ടക്കുടിശിക . ഇതിൽ വാണിജ്യാവശ്യങ്ങൾക്കും, സേവന പ്രവർത്തനങ്ങൾക്കുമായി പാട്ടത്തിനെടുത്തവരുമുണ്ട്.
. പാട്ടക്കുടിശിക പിരിച്ചെടുക്കുന്നതിനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനുമായി, ഓരോ ജില്ലയിലും കുടിശിക വരുത്തിയവർക്ക് നോട്ടീസ് നൽകിയിരുന്നു. 2016ലാണ് പാട്ടഭൂമിക്ക് ഏകീകൃത പാട്ടത്തുക നിശ്ചയിച്ചത്. നേരത്തെ ഭൂമി വിലയുടെ 15 മുതൽ 20 ശതമാനം വരെ പാട്ടമായി നൽകേണ്ടിയിരുന്നു. ഈ തുകയാണ് ഇപ്പോൾ കുടിശികയായിരിക്കുന്നത്. 2016 മുതൽ വാണിജ്യാവശ്യങ്ങൾക്കുള്ള ഭൂമിക്ക് ഭൂവിലയുടെ 5 ശതമാനവും അല്ലാത്തവയ്ക്ക് 2 ശതമാനവുമാണ് പാട്ടം .
ഒറ്റത്തവണ തീർപ്പാക്കലും വിജയിച്ചില്ല 2016 മുമ്പുള്ള കുടിശ്ശികയും അഞ്ച് ശതമാനം, രണ്ട് ശതമാനം നിരക്കിൽ നിയമ നടപകളിൽ നിന്നൊഴിവാകുന്ന ആംനസ്റ്രി പദ്ധതിയും പാട്ടക്കുടിശക്കാർക്കായി സർക്കാർ മുന്നോട്ട് വച്ചിരുന്നു. 200 കോടിയാണ് ഇതിൽ നിന്ന് പ്രതീക്ഷിച്ചതെങ്കിലും വേണ്ടത്ര വിജയിച്ചില്ല. തലസ്ഥാനത്തും, വിവിധ ജില്ലാ ആസ്ഥാനങ്ങളിലുമായി 28 ക്ലബുകൾ കൈവശം വച്ചിരിക്കുന്നത് 6.88 ഹെക്ടർ ഭൂമി. പാട്ടക്കുടിശി 34 . 71 കോടിയും.