oommen-chandy

തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനം പഠിക്കാൻ ജൂൺ 9ന് ജില്ലകളിൽ നടത്തിയ ആന്റിബോഡി പരിശോധനാഫലത്തിൻെറ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകിയതിനെപ്പറ്റി വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം.കേരളത്തിന്റെ ആരോഗ്യമേഖലയിൽ 60 ശതമാനം പങ്കുവഹിക്കുന്ന സ്വകാര്യമേഖലയെക്കൂടി പ്രതിരോധത്തിൽ ഉൾപ്പെടുത്തിയാൽ സർക്കാർ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.

ആറുമാസത്തിലേറെയായി കൊവിഡിനോട് പോരാടുന്നത് സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരാണ്. ഇപ്പോൾ തന്നെ പലയിടത്തും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു കാലതാമസമുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് 5 ദിവസത്തിനുശേഷമാണ് പരിശോധനഫലം ലഭിക്കുന്നത്. മറ്റു ചില സ്ഥലങ്ങളിൽ 10 ദിവസം വരെ വൈകുന്നു. ഇതു സമൂഹവ്യാപനത്തിനു വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.