photo

വിതുര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മാസ്‌കും നൽകി. വിതുര എസ്.ഐ സുധീഷിനെ ചടങ്ങിൽ ആദരിച്ചു. മേഖല പ്രസിഡന്റ് അൽ അമീന്റെ അദ്ധ്യക്ഷതയിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി മീഡിയ സമിതി അംഗം അഡ്വ.ബി.ആർ.എം ഷഫീർ, ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ചായം സുധാകരൻ, ഹാഷിം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റമീസ് ഹുസൈൻ, ചായം ബാങ്ക് പ്രസിഡന്റ് അഡ്വ. ഉവൈസ്ഖാൻ, ഗ്രാമപഞ്ചായത്ത് അംഗം തൊളിക്കോട് ഷംനാദ്, അൻസർ, തോട്ടുമുക്ക് സലീം, ഷെമി ഷംനാദ്, ഷൈൻ പുളിമൂട്, ഫൈസൽ, ഫൈസൽ റഷീദ്, റാഷിദ് ഇരുത്തല, ഗോകുൽ കൃഷ്‌ണൻ, വിനീഷ് ചന്ദ്രൻ, ബുഹാരി, പു‌ഷ്‌പാംഗദൻ നായർ, പേരിനാട് ഷറഫുദ്ദീൻ, ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.