വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തുവക ചെറിയകൊല്ല ഉണ്ടൻകോടിൽ പഞ്ചായത്തു ഭൂമി സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടിയടച്ചതുകാരണം പൊതു കിണറിൽ നിന്നു കുടിവെള്ളമെടുക്കാൻ കഴിയാതെയായി .പരിസരത്തുള്ള നാൽപതോളം കുടുംബങ്ങൾക്ക് അടിയന്തരമായി മതിൽ പൊളിച്ചുമാറ്റി കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി ജെ പി ചെറിയകൊല്ല മേഖല പ്രസിഡന്റ് പ്രദീപ് ആവശ്യപ്പെട്ടു.