പൂവാർ: ബസ് ഡിപ്പോയ്ക്കായി എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 70 ലക്ഷം രൂപ ചെലവ് ചെയ്ത് നിർമ്മിച്ച കെട്ടിടം ഇനി മുതൽ കൊവിഡ് സോൺ 3 ഇൻസിഡന്റ് കമാൻഡർമാരുടെ ക്യാമ്പ് ഓഫീസാകും. മൂന്ന് മാസം മുമ്പ് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഉദ്ഘാടനം നടത്താൻ പറ്റിയില്ല. ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ, വെങ്കിടസേപതി എന്നിവരാണ് സോൺ 3 യുടെ ഇൻസിഡന്റ് കമാൻഡർമാർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്നതിന് ഈ കെട്ടിടം ഉപകരിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു.