vakkom

വക്കം: കൊവിഡ് ബാധിതരെ ചികിത്സിക്കാൻ വക്കം ഗ്രാമ പഞ്ചായത്ത് ഒരുക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജമാകുന്നു. 150 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇതിനായി 17 ക്ലാസ് മുറികൾ ഏറ്റെടുത്തു. ഇതോടൊപ്പം 50 കിടക്കകൾ ഇടാൻ കഴിയുന്ന ഹാളും സജ്ജീകരിക്കും. ക്ലാസ്‌മുറികളും ഹാളും അണുവിമുക്തമാക്കിയിട്ടുണ്ട്. കിടക്കകളും മറ്റ് സൗകര്യങ്ങളും ഉടൻ ഏർപ്പെടുത്തും. ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ബി. സത്യൻ എം.എൽ.എ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നൗഷാദ്, ബിഷ്‌ണു, സെക്രട്ടറി അനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ: വക്കത്ത് കൊവിഡ് ഫെസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കുന്ന

വക്കം ഹയർ സെക്കൻഡറി സ്‌കൂളിൽ ബി. സത്യൻ എം.എൽ.എ എത്തിയപ്പോൾ