പാലോട്: നന്ദിയോട് പഞ്ചായത്തിലെ പേരയം താളിക്കുന്നിലെ നിർദ്ധന കുടുംബത്തിലെ രോഗിയായ അമ്മക്കും മക്കൾക്കും സാന്ത്വനമേകി ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ തടസ്സങ്ങളെല്ലാം നീക്കി വൈദ്യുതി ലഭ്യമാക്കി കൊടുത്തതു കൂടാതെ ഓൺലൈൻ പഠനത്തിനായ് വൈശാഖ്, നയന എന്നീ കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകിയുമാണ് ബി.ജെ.പി സഹായമെത്തിച്ചത്. നന്ദിയോട് പഞ്ചായത്ത് സമിതി ഭാരവാഹികളായ ബിനു ജനമിത്ര, ടി. അനിൽ,​ എ.കെ. ഹരിലാൽ, വിനീഷ് പാലുവള്ളി, വിജയകുമാർ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.