dippo

ആര്യനാട്:കൊവിഡ് സ്ഥിരീകരിച്ചതിനാൽ ആര്യനാട് പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന ആര്യനാട് ഡിപ്പോ ബുധനാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങും. ആര്യനാട് പഞ്ചായത്തിനെ കഴിഞ്ഞ ആഴ്ച കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിരുന്നു. ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിപ്പോയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടാഴ്ചത്തെ അടച്ചിടലിനു ശേഷം ഡിപ്പോയിൽ നിന്നു സർവീസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ബസുകളും ഡിപ്പോ പരിസരവും ഓഫീസും അണുവിമുക്തമാക്കി. നെടുമങ്ങാട് ഫയർ ഫോഴ്‌സ് എത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ജനങ്ങൾ യാത്ര ചെയ്യണമെന്ന് കെ.എസ്.ശബരീനാഥൻ.എം.എൽ.എ അറിയിച്ചു.