vel2

വെള്ളറട: കഷ്ടപ്പാടുകൾക്കിടയിലും തനിക്ക് ലഭിച്ച വിജയത്തിളക്കത്തിലാണ് സിദ്ധാർത്ഥ് ചന്ദ്രൻ. ഹയർസെക്കൻഡറി പരീക്ഷയിൽ 1200 ൽ 1190 മാർക്ക് വാങ്ങിയാണ് പനച്ചമൂട് ഒറ്റത്താന്നിവിള പുത്തൻവീട്ടിൽ പരേതനായ ചന്ദ്രന്റെയും സജിതയുടെ മകനായ സിദ്ധാർത്ഥ് മികച്ച വിജയം സ്വന്തമാക്കിയത്. ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്‌കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിയായിരുന്നു. രോഗ ബാധിതനായി നാലുവർഷം മുമ്പ് അച്ഛൻ മരിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. വീടിനു സമീപമുള്ള കടയിലെ താത്കാലിക ജോലിയിൽ നിന്ന് ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് അമ്മ സജിത മക്കളായ സിദ്ധാത്ഥിനെയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സീത ചന്ദ്രനെയും പഠിപ്പിക്കുന്നത്. അമ്മയെ സഹായിക്കാൻ സിദ്ധാർത്ഥ് കാറ്ററിംഗ് ജോലിക്കും പോകുമായിരുന്നു. ഡോക്ടർ ആകാനാണ് ആഗ്രഹമെന്ന് സിദ്ധാർത്ഥ് പറഞ്ഞു.