വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സ്കൂൾ ഒഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം), ആക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫറി / ഹെൽത്ത് വർക്കർ (എ.എൻ.എം/ ജെ.പി.എച്ച്. എൻ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 40 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. 2020 ഡിസംബറിൽ 17 നും 35 വയസിനുമിടയിൽ. അംഗണവാടി / ആശാ വർക്കേഴ്സിന് 42 വയസു വരെ എ.എൻ.എം കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ജി.എൻ.എം മൂന്ന് വർഷം, എ.എൻ.എം രണ്ട് വർഷം. അപേക്ഷാഫാമിനും പ്രോസ്‌പെക്ടസിനും ഫോൺ: 04702604411, 8129157474. പൂരിപ്പിച്ച അപേക്ഷകൾ സെപ്തംബർ 30നകം പ്രിൻസിപ്പൽ, സ്കൂൾ ഒഫ് നഴ്സിംഗ്, എസ്.എസ്.എൻ.എം.എം ഹോസ്പിറ്റൽ പുത്തൻചന്ത, വർക്കല 695141 ൽ ലഭിക്കണം.