rip

കൊച്ചി: കൊവിഡ് ബാധിച്ച് മരിക്കുന്നവരെ പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കാൻ നല്ല ശമരിയക്കാർ രംഗത്ത്. 150 പേരുൾപ്പെട്ട സംഘത്തെ എറണാകുളം അങ്കമാലി അതിരൂപതയാണ് സജ്ജമാക്കിയത്. അതിരൂപതയിൽ എവിടെയുമെത്തി സംസ്കാരത്തിന് സൗകര്യങ്ങൾ ഒരുക്കും.

വൈപ്പിനിൽ കൊവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നു. തുടർന്നാണ് 'സഹൃദയ സമരിറ്റൻസ് ' രൂപീകരിക്കാൻ കാരണം. അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സഹൃദയ ഇക്കാര്യം ഏറ്റെടുത്തു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകി. കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിനാൽ കൂടുതർ പേർക്ക് പരിശീലനം നൽകും. രണ്ടു ദിവസത്തിനുള്ളിൽ 150 ലേറെപ്പേർ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു.

ഫോൺ : 9995481266

'വൈദികരും സന്നദ്ധ പ്രവർത്തകരായ യുവാക്കളും ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന ടീം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരത്തിന് നേതൃത്വം നൽകും.'

ഫാ. ജോസഫ് കൊളുത്തുവള്ളിൽ

ഡയറക്ടർ, സഹൃദയ