ബാലരാമപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗുണ്ടാ ആക്രമണത്തിൽ അച്ഛനെയും മകനെയും കമ്പിപ്പാരകൊണ്ട് അടിച്ച കേസിൽ ഒരാളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം രാജീവ് സദനത്തിൽ ഉമ്മാച്ചു എന്ന് വിളിക്കുന്ന രാജീവ് ശേഖർ (31) ആണ് പിടിയിലായത്. വെങ്ങാനൂർ ചാവടിനട ആറ്റുകാൽ വീട്ടിൽ വിജയകുമാർ (65), മകൻ അനീഷ് (36) എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്. കഴിഞ്ഞ 12 ന് രാത്രി 8.30 ഓടെയാണ് സംഭവം. മുൻ വൈരാഗ്യമാണ് കാരണം. ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ മാരായ വിനോദ് കുമാർ, തങ്കരാജ്, ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ, പൊലീസുകാരായ അനികുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. വീഡിയോ കോഫറൻസിലൂടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യിച്ചു.