പാറശാല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ കുളത്തൂർ മുടിപ്പുര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടവിള ജംഗ്ഷനിൽ സംഘടിപ്പിച്ച മാസ്ക് വിതരണ കാമ്പെയിൻ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി തച്ചക്കുടി ഷാജി, ആറ്റുപുറം സജി, മുടിപ്പുര സുരേഷ്, സി. പ്രേംകുമാർ, ജയരാജ്, പാടശേഖര സമിതി കൺവീനർ ശാരങ‌്ഗധരൻ നായർ, ശ്രീകണ്ഠൻ നായർ, സബീഷ് സനൽ, ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ, യദു ശ്രീധർ, ശ്യാംജിത്ത്, ഗോകുൽ ശ്രീധർ,ബി.കെ.എം.യു ലോക്കൽ കമ്മിറ്റി അംഗം എൽ.ലീല എന്നിവർ പങ്കെടുത്തു.