ramesh-chennithala

തിരുവനന്തപുരം: കഴിഞ്ഞ നാല് വർഷത്തെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് താനുന്നയിച്ച കാതലായ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ,അതിനെയെല്ലാം വെള്ള പൂശാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്വർണ കള്ളക്കത്ത് കേസിലെ ക്രിമിനലുകൾക്ക് വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിർണ്ണായക സ്ഥാനങ്ങളിൽ നിയമനം ലഭിക്കാനിടയായ സാഹചര്യം, ഇതിലുള്ള സർക്കാരിന്റെ പങ്ക്, സർക്കാരിന്റെ വിവിധ ലാവണങ്ങളിൽ ക്രമവിരുദ്ധമായി കയറിക്കൂടിയ കരാർ ജീവനക്കാരുടെ യോഗ്യത എന്നിവയടക്കം താനുന്നയിച്ച കാതലായ വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. പി.എസ്.എസി മുഖേനയുള്ള പതിവ് നിയമന പ്രക്രിയകളുടെ സ്ഥിതിവിവരണക്കണക്കുകളാണ് ആവർത്തിക്കുന്നത്.
. അഞ്ച് മാസത്തിനിടെ നാമമാത്ര നിയമനങ്ങളാണ് വിവിധ പി.എസ്.സി റാങ്ക്പട്ടികകളിൽ നിന്നുണ്ടായത്. കൊവിഡ് കാരണം 58 പി.എസ്.സി പരീക്ഷകൾ റദ്ദാക്കി. പരീക്ഷകളും ഇന്റർവ്യുകളും പൂർത്തിയാക്കി പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രായോഗികബുദ്ധിമുട്ടുകളും കാലതാമസവുമുണ്ടാകുമെന്നത് സർക്കാരിന് ബോദ്ധ്യമായിട്ടും അനധികൃത കരാർ, താൽക്കാലിക നിയമന സാദ്ധ്യത കണ്ടാണ് റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാതിരിക്കുന്നത്- ചെന്നിത്തല ആരോപിച്ചു.