തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ 23 എണ്ണം ഇക്കാലയളവിൽ താത്കാലികമായി പൂട്ടി. ഡിപ്പോ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളാകുന്നതും ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതുമാണ് കാരണം. ഇന്നലെ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ,കണിയാപുരം ഡിപ്പോകൾ താത്കാലികമായി അടച്ചു. സംസ്ഥാനത്ത് ആകെ 93 ഡിപ്പോകളാണുള്ളത്. വിഴിഞ്ഞം,ആര്യനാട്,പാറശാല,പാപ്പനംകോട്,തിരുവനന്തപുരം സെൻട്രൽ,വികാസ് ഭവൻ,പേരൂർക്കട,തിരുവനന്തപുരംസിറ്റി,കൊട്ടാരക്കര,പത്തനംതിട്ട,കരുനാഗപ്പള്ളി,കായംകുളം,ആലുവ,

പൊന്നാനി,മലപ്പുറം,വടകര,ചേർത്തല,ഇരിഞ്ഞാലക്കുട,പൂവാർ,വെഞ്ഞാറമൂട്,കുളത്തുപ്പുഴ,ചടയമംഗലം,അടൂർ എന്നീ ഡിപ്പോകളാണ് അടച്ചത്.