കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ 318 സി എറണാകുളം പ്രസ് ക്ലബ്ബിന് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീന്‍ ഉൾപ്പെടെ സാമഗ്രികൾ നൽകി. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ലയൺസ് ഗവർണർ ആർ.ജി ബാലസുബ്രഹ്മണ്യൻ മെഷീൻ കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശശികാന്തിന് ലയൺസ് ക്ലബ്ബ് ക്യൂൻ സിറ്റി അംഗം സി.എൽ തോംസൺ മാസ്‌കുകൾ കൈമാറി. ഗ്ലൂക്കോമീറ്ററുകൾ സോൺ ചെയർമാൻ കുര്യച്ചൻ കൈമാറി. ലയൺസ് സെക്രട്ടറി അത്താവുദിൻ, ട്രഷറർ ഷൈൻകുമാർ, കുമ്പളം രവി, കുര്യാച്ചൻ ചാക്കോ, ജോൺസൺ സി എബ്രഹം എന്നിവർ സംസാരിച്ചു.