കിളിമാനൂർ :പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ വല്ലൂർ 'നവജീവൻ' അങ്കണവാടിയുടെ ഉദ്ഘാടനം അഡ്വ.ബി സത്യൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അദ്ധ്യക്ഷയായി. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി, പഴയകുന്നുമ്മേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ, ബ്ലോക്ക് മെമ്പർ ജി.ബാബുക്കുട്ടൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. സുജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.എസ്. നിഷ, ജി.എൽ.അജീഷ്, എന്നിവർ പങ്കെടുത്തു.
ഫോട്ടോ :വല്ലൂർ നവജീവൻ അങ്കണവാടിയുടെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സമീപം.