തിരുവനന്തപുരം: സമ്പർക്ക വ്യാപനത്തിന്റെ തോത് മാറ്റമില്ലാതെ ഇന്നലെയും തുടർന്നതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കൊവിഡ് രോഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണെന്നത് വലിയ തോതിൽ ആശങ്കയ്ക്കും കാരണമാകുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 93 ശതമാനമാണെന്നാണ് കണക്ക്. ഇന്നലെ മാത്രം 182 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 2066 ആയി. 170പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.പുല്ലുവിളയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനും സമ്പർക്കത്തിലൂടെ രോഗം പകർന്നിട്ടുണ്ട്. നാല് ആരോഗ്യപ്രവർത്തകർക്കും ഒരു ബി.എസ്.എഫ് ജവാനും ഇന്നലെ കൊവിഡ് പോസിറ്റീവായി. കല്ലറ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചതിനാൽ കല്ലറ,മിതൃമ്മല,നിറമൺകടവ് എന്നീ പോസ്റ്റോഫീസുകൾ അടച്ചു. പഞ്ചായത്തിൽ കടകൾക്ക് ഏഴു മണി മുതൽ അഞ്ചു മണിവരെ മാത്രമേ പ്രവർത്താനാനുമതിയുള്ളൂ. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ആറ്റിങ്ങൽ നഗരം അടച്ചിടണമെന്നു നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു. രോഗികൾക്കും കൂട്ടിരിപ്പുകാരും ഉൾപ്പെടെ കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് കടുത്ത പ്രതിസന്ധിയിലായി. ആശുപത്രിയിലെ 17,18, 19 വാർഡുകൾ അടച്ചു. ഒ.പിയിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അധികൃതർ കൂടുതൽ വാർഡുകൾ അടച്ചേക്കുമെന്നും സൂചനയുണ്ട്.
പുതിയ ഹോട്ട്സ്പോട്ടുകൾ
കൊല്ലയിൽ (9), നെല്ലനാട് (7).
ലെെസൻസ് റദ്ദ് ചെയ്തു
പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ പ്രവർത്തിച്ച് കൊവിഡ് വ്യാപനത്തിനു കാരണമായെന്നു ചൂണ്ടികാണിച്ച് നഗരത്തിലെ വസ്ത്രവ്യാപാര, ഹൈപ്പർ മാർക്കറ്റുകളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയുടെ ലൈസൻസ് റദ്ദാക്കി. ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നെന്നും മേയർ കെ.ശ്രീകുമാർ അറിയിച്ചു.
നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,453
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-16,928
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ- 2,118
കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ- 1,407
പുതുതായി നിരീക്ഷണത്തിലായവർ-907
രോഗലക്ഷണങ്ങളുമായി ആശുപത്രിയിലായവർ-184
ഡിസ്ചാർജ് ചെയ്തവർ-72
പരിശോധിച്ച വാഹനങ്ങൾ -610
പരിശോധനയ്ക്ക് വിധേയമായവർ -1,022
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
പൂന്തുറ-25
പുല്ലുവിള-16
ചൊവ്വര-6
കല്ലറ-5
കരിംകുളം-6
പുതിയതുറ-6
ബീമാപ്പള്ളി-4
ആറ്റുകാൽ-4
നെടുമങ്ങാട്-5
കുടപ്പനക്കുന്ന്-5
വെള്ളായണി-3
കഴക്കൂട്ടം-2
പോത്തൻകോട്-2
വിഴിഞ്ഞം-2
പെരുമാതുറ-1
ചിറയിൻകീഴ്-1
തിരുവല്ലം-1
മലയിൻകീഴ്-1
നെയ്യാറ്റിൻകര-1
വള്ളക്കടവ്-1
മുതുവിള-1
മുല്ലൂർ-1
നെടുമങ്ങാട്-4
മണക്കാട്-2
നെയ്യാറ്റിൻകര-2
ധനുവച്ചപുരം-1
വെഞ്ഞാറമൂട്-1
ഏറണാകുളം സ്വദേശി-1
തെങ്ങുംകോട്-1
കരമന-1
പരുത്തിയൂർ-1
മണലയം-1
വിളപ്പിൽ-1
പെരുങ്കുഴി-1
പൊഴിയൂർ-1
പേയാട്-2
അമരവിള-1
വഞ്ചിയൂർ-1
പാറശ്ശാല-2
ഭരതന്നൂർ-1
മുടവൻമുഗൾ-1
നന്ദിയോട്-1
ചൂണ്ടക്കുഴി-1
വാഴവിളാകം-1
മുട്ടട-1
പാൽക്കുളങ്ങര-1
ചെറിയതുറ-1
പന്തലക്കോട്-1
നേമം-1
പൗഡിക്കോണം-1
ആര്യനാട്-1
മെഡിക്കൽകോളേജ്-1
ഉച്ചക്കട-1
പൊഴിയൂർ-1
അമരവിള-1
തമ്പാനൂർ-1
പൂജപ്പുര-1
ചടയമംഗലം-1
വെങ്ങാനൂർ-1
മുളവന-1
വട്ടിയൂർക്കാവ്-1
ചെറിയകൊണ്ണി-1
തിരുന്നൽവേലി സ്വദേശി-1
അമ്പലത്തറ-1
കരകുളം-1
വട്ടക്കുളം-1
മണലയം-1
മാധവപുരം-1
വർക്കല-1
പരുത്തിയൂർ-1
ചെറിയകൊണ്ണി-1
കല്ലമ്പലം-1
വള്ളക്കടവ്-1
മുല്ലുർ-1
മുതുവിള-1
തിരുവല്ലം-1
മലയിൻകീഴ്-1
ചിറയിൻകീഴ്-1
പള്ളം-1
പേയാട്-2
വെൺപകൽ-1
വിളപ്പിൽശാല-1
കടയ്ക്കൽ-1
പന്നിയോട്-1
പാപ്പനംകോട്-2
ഫോർട്ട്-1
വിളപ്പിൽശാല-1
വിദേശത്തു നിന്നെത്തിയവ- 8
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവ-4
ഉറവിടം വ്യക്തമല്ലാത്ത-10