prathi

പെരിന്തൽമണ്ണ: ബൈക്കിൽ കടത്തിയ 750 പായ്ക്കറ്റ് നിരോധിത പുകയിലയുത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആട്ടാശ്ശേരി സ്വദേശികളായ വഴിപ്പറമ്പിൽ മുഹമ്മദ് റഫീഖ്(32), കാവത്ത് വീട്ടിൽ ഷഫീഖ്(32) എന്നിവരാണ് അറസ്റ്റിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ചെത്തിച്ച ഉത്പന്നങ്ങൾ മണ്ണാർക്കാട് ആട്ടാശ്ശേരി ഭാഗങ്ങളിൽ ഏജന്റുമാർ മുഖേന രഹസ്യ കേന്ദ്രങ്ങളിലാണ് സംഭരിച്ചത്. കരിങ്കല്ലത്താണി, കാമ്പ്രം, താഴെക്കോട് ഭാഗങ്ങളിലെ കടകളിൽ വിൽപ്പന നടത്താനായി കൊണ്ടുപോകുമ്പോഴാണ് പ്രതികൾ പിടിയിലായത്.
പ്രതികളിൽ നിന്നും പുകയില വാങ്ങുന്ന കടകളെ കുറിച്ച് വിവരം ലഭിച്ചതായും പരിശോധന നടത്തുമെന്നും സി.ഐ അറിയിച്ചു.