അങ്കമാലി : ചമ്പന്നൂർ പരേതനായ കാച്ചപ്പിള്ളി പൗലോസിന്റെ ഭാര്യ താണ്ടക്കുട്ടി (99) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 10ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മേയ്ക്കാട് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, ജെയിംസ് (കാച്ചപ്പിള്ളി ജ്വല്ലറി), റാണി, ആൻസല, നെൽസൺ (ബിസിനസ്), പരേതരായ ജോസ് (ജോസൺ ജ്വല്ലറി), ജോർജ്. മരുമക്കൾ: അമ്മിണി, ജെസി, സ്റ്റാറി, റോയി, മൻജി, പരേതരായ ജോസ്, ഡാർളി.