തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ചരമവാർഷികം കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ കവടിയാർ കൊട്ടാരം പഞ്ചവടിയിൽ ആചരിച്ചു. ശ്രീ മൂലം തിരുനാൾ രാമവർമ്മ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. രാജകുടുംബാഗങ്ങൾ ആയ ശ്രീമൂലം തിരുനാൾ രാമവർമ്മ, ഡോ. ഗിരിജ വർമ്മ, പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ്മ, പാലോട് രവി, ശാസ്തമംഗലം മോഹൻ, രഘുചന്ദ്രൻ നായർ, ജേക്കബ് കെ.ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.