തിരുവനന്തപുരം: നിറപുത്തരി പൂജകൾക്കായി ശബരിമല ആഗസ്റ്റ് 8 ന് വൈകിട്ട് തുറക്കും. 9 ന് പുലർച്ചെ 5.50 നും 6.20 നും ഇടയിലാണ് നിറപുത്തരി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി 16 ന് വൈകിട്ട് 5 ന് നട തുറക്കും. കർക്കടക പൂജകൾ കഴിഞ്ഞ് തിങ്കളാഴ്ച അടച്ചു.
കഴിഞ്ഞ പ്രളയകാലത്ത് ഒലിച്ചുപോയ പമ്പാതീരത്തെ പടവുകളും ഭിത്തികളും പുനർനിർമ്മിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു.