venjaramoodu

വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കൊവിഡ് സെന്ററുകളും ആശുപത്രികളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കാൻ വെഞ്ഞാറമൂട് ഫയർസ്റ്റേഷനിൽ ഉപയോഗിക്കുന്ന വാഹനം പ്രവർത്തനരഹിതമായിട്ട് ഒരുമാസം കഴിയുന്നു. വാഹനം പ്രവർ‌ത്തനക്ഷമമാക്കുന്ന കാര്യത്തിൽ ഉദാസീനത കാണിക്കുന്ന സ്ഥലം എം.എൽ.എയുടെ നടപടിയിൽ പ്രതിഷേധിച്ചും അറ്റകുറ്റപണികൾക്ക് സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഫയർസ്റ്റേഷന് മുന്നിൽ ബി.ജെ.പി ധർണ നടത്തി. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എസ്.ആർ. റജികുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീഷ് പരമേശ്വരം, ജനറൽ സെക്രട്ടറി പ്രഭീഷ്, വിവേക് കുറ്റിമൂട്, വിഷ്ണു, മനോജ് എന്നിവർ പങ്കെടുത്തു.