trivandrum-airport

തിരുവനന്തപുരം: ദുബായിൽ നിന്ന് കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ ബാഗ് അയച്ചതിനെക്കുറിച്ചുള്ള അന്വേഷണം വിമാനക്കമ്പനിയായ എമിറേറ്റ്‌സിലേക്ക്. എമിറേറ്റ്സിന്റെ സ്കൈ കാർഗോയിലാണ് ബാഗ് തിരുവനന്തപുരത്തേക്ക് അയച്ചത്. കൃത്യമായ രേഖകളില്ലാതെ നയതന്ത്ര പരിരക്ഷയുള്ള ചാനലിൽ ഇങ്ങനെയൊരു ബാഗ് അയയ്ക്കാൻ എങ്ങനെ കഴിഞ്ഞെന്നാണ് അന്വേഷിക്കുന്നത്. ബാഗ് കാർഗോയിൽ എത്തിച്ചതാരാണെന്നും നടപടിക്രമങ്ങൾ പൂ‌‌ർത്തിയാക്കിയത് ആരാണെന്നും കണ്ടെത്താൻ ദുബായ് വിമാനത്താവളത്തിലെ ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ എമിറേറ്റ്സിന്റെ ജീവക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.