
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്ത് കാവറ വാർഡിൽ കാവറ ക്ഷേത്രത്തിന് സമീപത്തുകൂടി തണ്ട്രാംപൊയ്കയിലേക്കുള്ള റോഡിൽ തണ്ട്രാംപൊയ്‌കയ്ക്ക് സമീപം നൂറ് മീറ്റർദൂരം ചെളിയും വെള്ളവും നിറഞ്ഞ് യാത്ര ദുസഹമായി. കാവറ - തണ്ട്രാംപൊയ്ക റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, സംസ്ഥാന പാതയോട് അടുത്തുവരുന്ന നൂറ് മീറ്റർഭാഗം കോൺക്രീറ്റ് ചെയ്തിട്ടില്ല. ഇരുവശവും തോടും നിലവുമായതിനാൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് വാഹന ഗതാഗതവും കാൽനടയാത്രയും അസാദ്ധ്യമായി തീരുന്നു. റോഡ‌് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് നെല്ലനാട് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം നെല്ലനാട് ശശി, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെമ്പായം ദാസ് എന്നിവർ ആവശ്യപ്പെട്ടു.