തിരുവനന്തപുരം:ജില്ലയിലെ മൂന്നു തീരദേശ സോണുകളിലും ഇൻസിഡന്റ് കമാൻഡർമാരുടെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു. ഒന്നാം സോണായ ഇടവ മുതൽ പെരുമാതുറ വരെയും രണ്ടാം സോണായ പെരുമാതുറ മുതൽ വിഴിഞ്ഞം വരെയും മൂന്നാം സോണായ വിഴിഞ്ഞം മുതൽ പൊഴിയൂർ വരെയും പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ നേരിട്ടു ലഭ്യമാക്കാൻ സിവിൽ സപ്ലൈസ്, ഹോർട്ടികോർപ് , കെപ്‌കോ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന വാഹനങ്ങൾ എത്തും. ഓരോ പ്രദേശത്തും പ്രത്യേകം സമയക്രമം നിശ്ചയിച്ചാകും വിൽപ്പന. 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്താൻ വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്.