ചാത്തനൂർ: മീനാട് കിഴക്ക് ചന്തമുക്കിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മീനാട് കിഴക്കുംകര മുട്ടലുവിള വീട്ടിൽ സജിൻലാൽ (25), കല്ലുംതൊടിയിൽ വീട്ടിൽ വിനോദ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനാട് കിഴക്കുംകര ചന്തയ്ക്ക് സമീപം ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. അടുത്തകാലത്തായി ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയ യുവാവിന്റെ സുഹൃത്തുക്കളായ ചിലർ രാത്രികാലങ്ങളിൽ സംഘംചേർന്ന് എത്തുന്നുണ്ടായിരുന്നു. ഇത് പ്രദേശവാസികളായ യുവാക്കൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇരുകൂട്ടരും ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചാത്തന്നൂർ പൊലീസ് പറഞ്ഞു.