ചടയമംഗലം: ഇടയ്ക്കോട് സ്വദേശിനിയായ 16 കാരിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. ഓയൂർ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടിൽ അസറുദ്ദീൻ (അച്ചു- 21), ഓയൂർ ചുങ്കത്തറ നൗഫൽ മൻസിലിൽ അഫ്സൽ (25) എന്നിവരാണ് അറസ്റ്റിലായത്. ചടയമംഗലം എസ്.ഐ ശരത്ത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.