കിളിമാനൂർ: മടവൂരിൽ കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മടവൂർ കക്കോട്ട് ചരുവിള വീട്ടിൽ സനലാണ് (23) അൻപതടി താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ടത്. സുഹൃത്തുക്കളായ ശ്രീജുവും ലിജിനും സനലിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയെങ്കിലും സുരക്ഷാർത്ഥം തിരിച്ചു കയറുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് സനലിനെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ മധുസൂദനൻ, സി.ആർ. ചന്ദ്രമോഹൻ, ഷിജാം, ബിനു, വിദ്യാരാജ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ്, അനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.