മലയിൻകീഴ്:'ജലസമൃദ്ധി നമ്മുടെ നാടിന്റെ സമൃദ്ധി, എന്റെ വീട്ടിലും മഴക്കുഴി 'എന്ന ആശയമുയർത്തി സി.പി.ഐ വടക്കേവിള ബ്രാഞ്ചിന്റെ നേതൃത്വത്തിലെടുത്ത101 മഴക്കുഴികളിൽ കാലവർഷത്തിന് ശേഷം വിഷരഹിത നാടൻ കറിവേപ്പില നടീലിന്റെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ നിർവഹിച്ചു. 101 വീടുകളിൽ കറിവേപ്പില തൈ സി.പി.ഐ പ്രവർത്തകർ എത്തിക്കുകയും ചെയ്തു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബാലരാമപുരം ജി. സദാശിവന് എൻ.സി.ശേഖറിന്റെ ആത്മകഥ 'അഗ്നിവീഥികൾ' നൽകി സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവും നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിളപ്പിൽ രാധാകൃഷ്ണൻ ചടങ്ങിൽ ആദരിച്ചു. കെ.സതീഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാട്ടാകട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ശ്രീകണ്ഠൻനായർ,ബാലരാമപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഹരിഹരൻ,സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ, മണ്ഡലം കമ്മിറ്റി അംഗം ഭുവനചന്ദ്രൻനായർ, ബ്രാഞ്ച് സെക്രട്ടറി ഗോപി, ബിജുകുമാർ,മാഹീൻ,ശിവപ്രസാദ്,അരുൺ തുടങ്ങിയവർ പങ്കെടുത്തു.