കടയ്ക്കാവൂർ: ആറ്റിങ്ങൽ മണ്ഡലത്തിൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കഠിനംകുളം, അഴൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും വർക്കല മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കണമെന്ന് അടൂർപ്രകാശ് എം.പി. കണ്ടെയിൻമെന്റ് സോണുകളായ, പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ സൗജന്യമായി വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രിക്കും ഭക്ഷ്യവകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്കും അടൂർ പ്രകാശ് കത്ത് നൽകി. രോഗവ്യാപനം തടയുന്നതിന് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ടെസ്റ്റിന് കൂടുതൽ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.