കടയ്ക്കാവൂർ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന പൊലീസിനും സന്നദ്ധപ്രവർത്തകർക്കും 'കടയ്ക്കാവൂർ കൂട്ടുകാരു"ടെ നേതൃത്വത്തിൽ 150 പാക്കറ്റ് മിനറൽ വാട്ടറും, 30 ഫേസ് ഷീൽഡും, ലഘു ഭക്ഷണ പാക്കറ്റുകളും നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ മനു വൃന്ദാവനം, സുബിൻകുമാർ കടയ്ക്കാവൂർ, യതു കണ്ണൻ എന്നിവരാണ് കടയ്ക്കാവൂർ സി.ഐ ശിവകുമാറിന് ഇവ കൈമാറിയത്. എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ മാഹിൻ എന്നിവരും പങ്കെടുത്തു. ലോക്ക് ഡൗൺ സമയത്ത് നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകളും, മരുന്നുകളും വിതരണം ചെയ്ത് ഇവർ മാതൃക കാട്ടിയിരുന്നു. 100 ദിവസം മുടങ്ങാതെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫുകൾക്കും രോഗികൾക്കും, ശാർക്കര ക്ഷേത്രപരിസരത്തെ അന്തേവാസികൾക്കും പൊതിച്ചോർ വിതരണവും കടയ്ക്കാവൂർ കൂട്ടുകാർ നടത്തിയിരുന്നു.
കടയ്ക്കാവൂർ കൂട്ടുകാരുടെ നേതൃത്വത്തിൽ സി.ഐ ശിവകുമാറിന് മിനറൽ വാട്ടർ പാക്കറ്റ് കൈമാറുന്നു