വക്കം: കണ്ടെയ്ൻമെന്റ് സോണായ വക്കത്ത് പൊലീസും ആരോഗ്യ പ്രവർത്തകരും പരിശോധന ശക്തമാക്കി. വക്കം, കടയ്‌ക്കാവൂർ മേഖലയിലെ റോഡുകൾ പൊലീസ് പൂർണമായും അടച്ചു. എന്നാൽ ഇടറോഡുകളിലൂടെ ചിലർ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. നിയന്ത്രണത്തിന്റെ ഭാഗമായി നിലയ്ക്കാമുക്കിലെ ബിവറേജ് ഔട്ട്ലെറ്റ് നേരത്തെ അടച്ചിരുന്നു.