cleaning-
പെരുങ്ങുഴിയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച പൊതുസ്ഥലങ്ങൾ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴിയിൽ കൊവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്ന രോഗി സഞ്ചരിച്ച പൊതുസ്ഥലങ്ങൾ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ അണു നശീകരണം നടത്തി.അണു നശീകരണ പ്രവർത്തനം കെ.പി.സി.സി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ ജി. സുരേന്ദ്രൻ, അഴൂർ വിജയൻ, വി.കെ. ശശിധരൻ, കെ. ഓമന, ബിജു ശ്രീധർ, സി.എച്ച്. സജീവ്, ഭാരവാഹികളായ അനു വി. നാഥ്, എസ്. മധു യൂത്ത് കോൺഗ്രസ് നേതാക്കളായ മുട്ടപ്പലം സജിത്ത്, എം. മനോജ്, രഞ്ജിത്ത്, മോനിഷ് പെരുങ്ങുഴി, യാസിർ യഹിയാ, അഴൂർ രാജു, ബബിത മനോജ്, ചന്ദ്രബാബു, സന്തോഷ്, അഖിൽ, നൈസാം തുടങ്ങിയവർ പങ്കെടുത്തു.