vm-sudheeran

തിരുവനന്തപുരം: സർക്കാരിന്റെ ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാർ തന്നെ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നിയമനിർമ്മാണ നീക്കം രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ള വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി.എം. സുധീരൻ പറ‍ഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണിതിന്റെ പിന്നിൽ.

ചെറുവള്ളി എസ്‌റ്റേറ്റ് ഗ്രൂപ്പും ഹാരിസൺ മലയാളം പ്ലാന്റേഷനും സമാന കുത്തക കമ്പനികളും നിയമവിരുദ്ധമായി കൈയടക്കി വച്ച 5.5 ലക്ഷം ഏക്കറോളം ഭൂമി സർക്കാരിന്റേതാണെന്ന് നിരവധി അന്വേഷണ കമ്മിഷനുകളും വിജിലൻസ്, ക്രൈംബ്രാഞ്ച് കണ്ടെത്തലുകളും വ്യക്തമാക്കിയിട്ടുള്ളതാണ്.