exam-

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടയിൽ അക്കാദമിക് പഠനത്തിന് വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി ഫെലോഷിപ്പ് പ്രഖ്യാപിച്ചു. ബിരുദാനന്തര ബിരുദ,ഗവേഷണ വിദ്യാർത്ഥികളായ നൂറു പേർക്കാണ് രണ്ട് വർഷത്തെ ടീച്ചിങ്ങ് ആൻഡ് റിസർച്ച് ഫോർ ഇന്റലെക്ച്ചർ പർസ്യൂട്ട് (ട്രിപ്പ്)ഫെലോഷിപ്പ്.

മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ വർഷം ഒക്ടോബറിൽ പ്രോഗ്രാം ആരംഭിക്കും. തീസിസ് വിജയകരമായി പൂർത്തിയാക്കുന്നവരെ ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കും.

ജിൻഡാൽ യൂണിവേഴ്സിറ്റിയിലെ അവസാനവർഷ പി.ജി വിഭാഗത്തിലെ മികച്ച വിദ്യാർത്ഥികൾക്ക് കരിയർ കണ്ടെത്തുന്നതിന് ട്രിപ്പ് ഫെലോഷിപ്പ് വഴിയൊരുക്കുമെന്ന് യൂണിവേഴ്സിറ്റി ഫൗണ്ടിംഗ് വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി രാജ്കുമാർ പറഞ്ഞു.