venjaramoodu

വെഞ്ഞാറമൂട്: എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഇളമ്പ ഗവ. എൽ.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി ആദിത്യൻ ഒന്നാം റാങ്കിന് അർഹനായി. സംസ്ഥാനത്താകെ ഇരുപത്തിയൊന്ന് വിദ്യാർത്ഥികളാണ് എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയത്. കേരളത്തിൽ നിന്നും 80% മാർക്ക് നേടി വിജയിക്കുന്ന ആദ്യ വിദ്യാർത്ഥിയായ ആദിത്യൻ ഇളമ്പ അതിർത്തിമുക്ക് അശ്വതി ഭവനിൽ സജു - ആരാധന ദമ്പതികളുടെ മകനാണ്. സുജാദേവി, രേണുക എന്നിവരാണ് ആദിത്യന്റെ പരിശീലകർ.