mla

ആര്യനാട് :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യനാട് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു.ആര്യനാട് താന്നിമൂട് പാരിഷ് ഹാളിനോട് ചേർന്ന് വിദ്യജ്യോതി ബോയ്സ് ഹോമാണ് ചികിത്സ കേന്ദ്രമായി സജ്ജീകരിക്കുന്നത്. 50കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആര്യനാട് പഞ്ചായത്തിന്റെയും ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മേൽ നോട്ടത്തിലാണ് ഇത്‌ പ്രവർത്തിക്കുന്നത്.കൊവിഡ് പോസിറ്റീവ് ആയതും എന്നാൽ ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവരുമായ ആളുകളെയാണ് ഇവിടെ ചികിത്സിക്കുന്നത്.കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കെ.എസ്.ശബരീനാഥൻ.എം.എൽ.എ എത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഷാമില ബീഗം,ആരോഗ്യ വകുപ്പ് താലൂക്ക് കൺവീനർ ഡോ.ജയകുമാർ, ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.പ്രകാശ്, ജില്ലാ പഞ്ചായത്തംഗം ബിജുമോഹൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽകുമാർ അജിത,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ.കെ.രതീഷ്,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്.കെ.രാഹുൽ, മഹേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.