sundharesan

വിതുര: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിഅറേബ്യയിലെ അൽഖർജിൽ നിര്യാതനായി. വിതുര മേമല സുന്ദരവിലാസത്തിൽ സുന്ദരേശൻആശാരി (ഉണ്ണി 54) ആണ് മരിച്ചത്. റിയാദിലെ അൽഖർജ് ദിലം ഇൻഡസ്ട്രിയൽ സിറ്റിയിലെ ജീവനക്കാരനാണ്. പക്ഷാഘാതത്തെ തുടർന്ന് സുന്ദരേശനെ ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനിയും ചുമയും മറ്റ് അസ്വസ്ഥതകളും ഉള്ളതിനാൽ കൊവിഡ് ടെസ്റ്റും നടത്തി. കഴിഞ്ഞ ദിവസം റിസൾട്ട് വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇരുപത് വർഷമായി സൗദിയിൽ ജോലി നോക്കുന്ന സുന്ദരേശൻ നാല് വർഷം മുൻപാണ് നാട്ടിൽ വന്നുപോയത്. മൃതദേഹം അൽഖർജ് കിങ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം റിയാദിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്-ഗണേശൻആശാരി. മാതാവ്-ചെല്ലമ്മാൾ. ഭാര്യ:ശ്രീകുമാരി. മക്കൾ:സൂര്യ,സാന്ദ്ര.