123

തിരുവനന്തപുരം:കഴിഞ്ഞ ദിവസം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട കരിക്കകം സ്കൂളിന് സമീപമുള്ള പ്രദേശങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. നഗരസഭയുടെ ജെറ്റർ,മിനി ജെറ്റർ,പവർ സ്പ്രേയർ എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്. വെൺപാലവട്ടം, മതിൽമുക്ക്, പുത്തൻപാലം കോളനി, ചാക്ക, ആനയറ, കരിമഠം കോളനി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളും നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ.പി. ബിനു, കൗൺസിലർ ഹിമ സിജി എന്നിവർ പങ്കെടുത്തു.