വെഞ്ഞാറമൂട്: സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കൊവിഡ് പ്രതിരോധ നിയമങ്ങൾ പാലിച്ച് വീടുകളിലും സ്ഥാപനങ്ങളിലും കരിങ്കൊടിയും പ്ലക്കാർഡുമേന്തി പ്രവർത്തകർ അണിനിരന്നു. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെമ്പായം ദാസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഒ.ബി.സി മോർച്ച പ്രവർത്തകർ കരിദിനം ആചരിച്ചു.