kpsc

തിരുവനന്തപുരം: ഒഴി​വു​കൾ സ്വീക​രി​ക്കുന്നതിന് തപാൽ,ഇ-​മെ​യിൽ,ഇ-​വേ​ക്കൻസി രീതി തുടരാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം വർദ്ധി​ക്കുന്ന സാഹ​ച​ര്യ​ത്തിൽ ഡിസം​ബർ 31 വരെയാണ് ഒഴി​വുകൾ സ്വീക​രി​ക്കുന്നതിനും അറി​യി​ക്കുന്നതിനും ഈ രീതികൾ തുട​രാൻ പി.എസ്.സി തീരു​മാ​നി​ച്ചത്. നേരത്തെ ഇ-വേക്കൻസി എന്ന സോഫ്ട് വെയറിലൂടെ മാത്രമേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാവൂ എന്ന് പി.എസ്.സി വകുപ്പ് മേധാവികളെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാരണത്താൽ പല ഡിപ്പാർട്ട്മെന്റുകളിൽ നിന്നും യഥാസമയം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ഇ- വേക്കൻസിക്ക് പുറമെ തപാൽ,ഇ-മെയിൽ എന്നിവ വഴി ഡിസംബർ 31 വരെ ഒഴിവുകൾ സ്വീകരിക്കാൻ പി.എസ്.സി തീരുമാനിച്ചത് .

 35 തസ്തികകളിലേക്ക് വിജ്ഞാപനം

സംസ്ഥാന,ജില്ലാ തല,എൻ.സി.എ എന്നീ വിഭാഗങ്ങളിലായി 35 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.


 ജനറൽ -സംസ്ഥാനതലം

അസിസ്റ്റന്റ് പ്രൊഫ​സർ ഇൻ ഫാമിലി മെഡി​സിൻ,അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ കാർഡി​യോ​ള​ജി,അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ നെഫ്രോ​ള​ജി,അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ റീപ്രൊ​ഡ​ക്ടീവ് മെഡി​സിൻ,അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ കാർഡിയോ വാസ്‌കു​ലാർ ആൻഡ് തൊറാ​സിക് സർജ​റി,അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ ഓർത്തോ​പീ​ഡി​ക്സ്,അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ മല​യാളം (ത​സ്തി​ക​മാറ്റം മുഖേ​ന,നേരി​ട്ടു​ളള നിയ​മ​ന​ത്തിന്റെ അഭാ​വ​ത്തിൽ),അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ സംസ്‌കൃതം (ത​സ്തി​ക​മാറ്റം മുഖേ​ന,നേരി​ട്ടു​ളള നിയ​മ​ന​ത്തിന്റെ അഭാ​വ​ത്തിൽ),അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ സോഷ്യൽ സ്റ്റഡീസ് (ത​സ്തി​ക​മാറ്റം മുഖേ​ന,നേരി​ട്ടു​ളള നിയ​മ​ന​ത്തിന്റെ അഭാ​വ​ത്തിൽ),അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ മാത്ത​മാ​റ്റിക്സ് (ത​സ്തി​ക​മാറ്റം മുഖേ​ന,നേരി​ട്ടു​ളള നിയ​മ​ന​ത്തിന്റെ അഭാ​വ​ത്തിൽ), അഗ്രോ​ണ​മി​സ്റ്റ്, സയന്റി​ഫിക് ഓഫീ​സർ (ബ​യോ​ള​ജി,ഫി​സി​ക്സ്,കെ​മി​സ്ട്രി),ഫിഷ​റീസ് എക്സ്റ്റൻഷൻ ഓഫീ​സർ,അഡ്മി​നി​സ്‌ട്രേ​റ്റീവ് ഓഫീ​സർ (സ​മാന കാറ്റ​ഗ​റി​യി​ലു​ളള ചീഫ് ഇൻസ്‌പെ​ക്ടിങ് ഓഫീ​സർ/പ്രിൻസി​പ്പാൾ)(​പാർട്ട് 1-ജ​ന​റൽ കാറ്റ​ഗ​റി),അഡ്മി​നി​സ്‌ട്രേ​റ്റീവ് ഓഫീ​സർ (സ​മാന കാറ്റ​ഗ​റി​യി​ലു​ളള ചീഫ് ഇൻസ്‌പെ​ക്ടിങ് ഓഫീ​സർ/പ്രിൻസി​പ്പാൾ)(​സൊസൈറ്റി കാറ്റ​ഗ​റി),മെഡി​ക്കൽ സോഷ്യൽ വർക്കർ,റീജി​യ​ണൽ മാനേ​ജർ (സ​മാന കാറ്റ​ഗ​റി​യി​ലു​ളള ഫിനാൻസ് മാനേ​ജർ ഗ്രേഡ് 1,ഫിനാൻസ് മാനേ​ജർ ഗ്രേഡ് 2,അഗ്രി​കൾച്ച​റൽ ഡെവ​ല​പ്‌മെന്റ് മാനേ​ജർ ആൻഡ്‌ കോർ ഫാക്കൽറ്റി -ജ​ന​റൽ കാറ്റ​ഗ​റി),റീജി​യ​ണൽ മാനേ​ജർ (സ​മാന കാറ്റ​ഗ​റി​യി​ലു​ളള ഫിനാൻസ് മാനേ​ജർ ഗ്രേഡ് 1,ഫിനാൻസ് മാനേ​ജർ ഗ്രേഡ് 2,അഗ്രി​കൾച്ച​റൽ ഡെവ​ല​പ്‌മെന്റ് മാനേ​ജർ ആൻഡ്‌ കോർ ഫാക്കൽറ്റി -സൊസൈറ്റി കാറ്റ​ഗ​റി),മാട്രൺ (ഫീ​മെ​യിൽ)(എ​ഞ്ചി​നീ​യ​റിങ്/പോളി​ടെ​ക്നിക്‌ഹോസ്റ്റൽസ്),കമ്പ്യൂ​ട്ടർ അസി​സ്റ്റന്റ്‌ ഗ്രേഡ് 2,ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീ​സർ (ഡ്രൈ​വർ)(​ട്രെ​യി​നി), ഓവർസീ​യർ ഗ്രേഡ് 3/വർക് സൂപ്രണ്ട്‌ ഗ്രേഡ് 2, സെയിൽസ് അസി​സ്റ്റന്റ്.


ജനറൽ-ജില്ലാതലം

സ്റ്റാറ്റി​സ്റ്റി​ക്കൽ അസി​സ്റ്റന്റ്‌ ഗ്രേഡ് 2/സ്റ്റാറ്റി​സ്റ്റി​ക്കൽ ഇൻവെ​സ്റ്റി​ഗേ​റ്റർ ഗ്രേഡ് 2.

എൻ.സി.എ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

അക്കൗണ്ട്സ് ഓഫീ​സർ (പാർട്ട് 1​- ജന​റൽ കാറ്റ​ഗ​റി)(ഈ​ഴവ/തിയ്യ/ബില്ല​വ,പട്ടി​ക​ജാ​തി),അക്കൗണ്ട്സ് ഓഫീ​സർ (പാർട്ട് 2 - സൊസൈറ്റി കാറ്റ​ഗ​റി)(ഈ​ഴവ/തിയ്യ/ബില്ല​വ),സെക്യൂ​രിറ്റി ഗാർഡ്(പ​ട്ടി​ക​വർഗ്ഗം),ഡ്രൈവർ (ഈ​ഴവ/തിയ്യ/ബില്ല​വ).

എൻ.സി.എ റിക്രൂട്ട്‌മെന്റ് - ജില്ലാതലം

സിവിൽ എക്‌സൈസ് ഓഫീ​സർ(ട്രെ​യി​നി,പ​ട്ടി​ക​ജാതി വിഭാ​ഗ​ത്തിൽനി​ന്നു​ളള പരി​വർത്തിത ക്രിസ്ത്യാ​നി​കൾ).